ന്യൂഡൽഹി : കേരളത്തിൽ കോൺഗ്രസിനെ വളർത്താനെന്തു വേണമെന്നു പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ചോദ്യംത്തിന് മുദ്രാവാക്യങ്ങൾ പുനരുജ്ജീവിപ്പിക്കണമെന്നായിരുന്നു കേരളത്തിൽ നിന്നുള്ള ഡിസിസി പ്രസിഡന്റുമാരുടെ മറുപടി. പണ്ടു യുവ മനസ്സിനെ ത്രസിപ്പിച്ച ‘ഞങ്ങളിലുള്ളതു മാനവരക്ത’ എന്ന മുദ്രാവാക്യം അതിനു ഒരു ഉദാഹരണമാണ്.
പഴയകാലത്തു വർഷങ്ങളോളം പ്രവർത്തിച്ചശേഷമാണു യുവാക്കൾ നേതൃസ്ഥാനങ്ങളിലെത്തിയിരുന്നത്. പുതിയ തിരഞ്ഞെടുപ്പു രീതിയനുസരിച്ച് ഇന്നലെ വന്നവർക്കു നാളെ പ്രസിഡന്റാകാം. പാർട്ടിയോട് അവർക്ക് ആശയപരമായ അടുപ്പമുണ്ടാകുന്നില്ല – നേതാക്കൾ വിശദീകരിച്ചു. കഴിഞ്ഞ നാലുമാസത്തെ മികച്ച പ്രവർത്തനത്തിനു രാഹുലിന്റെ അഭിനന്ദനം കൂടി ഏറ്റുവാങ്ങിയാണ് എം.എം. ഹസന്റെ നേതൃത്വത്തിലെത്തിയ ജില്ലാ പ്രസിഡന്റുമാർ മടങ്ങിയത്.
ഇതിനിടെ അടുത്ത കെപിസിസി പ്രസിഡന്റ് ആരാകണമെന്ന കാര്യത്തിൽ രാഹുലിനോടു രഹസ്യമായി മനസ്സു തുറക്കാനും പ്രസിഡന്റുമാർക്ക് അവസരം കിട്ടി. അഭിപ്രായ ഐക്യമുണ്ടാക്കി തിരഞ്ഞെടുപ്പു പ്രക്രിയയെ സഹായിക്കുകയാണ് വാസ്‌നിക്കിന്റെ ദൗത്യം. ഇതു വിജയത്തോടടുത്താൽ കേരള നേതാക്കളുമായി രാഹുൽ ഒരുവട്ടം കൂടി കൂടിക്കാഴ്ച നടത്തും.
Post Your Comments