ശ്രീനഗര്‍ : പന്‍സ്ഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് എതിരെ കനത്ത തിരിച്ചടിയ്ക്കൊരുങ്ങി ഇന്ത്യ. ഭീകരാക്രമണങ്ങളില്‍ ഉടനടി കനത്ത തിരിച്ചടി നല്‍കുക മാത്രമാണ് ലക്ഷ്യമെന്ന് സിആര്‍പിഎഫ് ഐജി രവിദീപ് സാഹി. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ പന്‍സ്ഗാം സൈനിക ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്നു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭീകരാക്രമണം നടത്തിയവര്‍ക്ക് ഉടന്‍ മറുപടി നല്‍കും. കശ്മീര്‍ ജനതയുടെ സുരക്ഷയും പുരോഗതിയും ലക്ഷ്യമിട്ടാണു സി.ആര്.പി.എഫ് പ്രവര്‍ത്തിക്കുന്നത്. പ്രതിഷേധ പ്രക്ഷോഭങ്ങളില്നിന്നുമാറി യുവതലമുറ വളരാനുള്ള സാഹചര്യങ്ങളില്‍ എത്തണമെന്നും സാഹി വ്യക്തമാക്കി.
ആക്രമണം വര്‍ധിക്കുമ്പോള്‍ യുവാക്കളെയാണ് അതു ബാധിക്കുക. തെറ്റായ ചിന്താഗതി പുലര്‍ത്തി യുവജനത പ്രതിഷേധിക്കാനിറങ്ങുകയാണ്. അവരുടെ വളര്‍ച്ചയ്ക്കു ഉതകുന്ന കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നാണ് യുവാക്കളോടു പറയാനുള്ളത്. കൂടുതല്‍ നടപടികള്‍ക്കും സുരക്ഷയ്ക്കും പദ്ധതി ഉടന്‍ പ്രഖ്യാപിക്കും, സാഹി പറഞ്ഞു.
ഇന്നു പുലര്‍ച്ചെ നാലരയോടെയാണ് സൈനിക താവളത്തിനുനേരെ ആക്രമണമുണ്ടായത്. പ്രദേശത്തു കനത്ത മൂടല്‍മഞ്ഞായിരുന്നതിനാല്‍, ഇതിന്റെ മറവിലെത്തിയ ഭീകരര്‍ സൈനികര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. പുലര്‍ച്ചെയായിരുന്നു ആക്രമണമെന്നതിനാല്‍ സൈനികരില്‍ ഏറെപ്പേരും ഉറക്കത്തിലായിരുന്നു.
Post Your Comments