തിരുവനന്തപുരം: സുപ്രീംകോടതി വിധി വന്ന് മൂന്നു നാൾ കഴിഞ്ഞിട്ടും സംസ്ഥാന പോലീസ് മേധാവിയായി ഡിജിപി ടി.പി.സെൻകുമാറിനു സർക്കാർ നിയമനം നൽകിയില്ല. ഉത്തരവിന്റെ നിയമവശം പരിശോധിച്ചു വരികയാണെന്നും വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പു ലഭിച്ചിട്ടില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് പറയുന്നത്.
എന്നാൽ സർക്കാർ ഉത്തരവു നടപ്പാക്കുമോ അതോ വിധിക്കെതിരെ റിവിഷൻ ഹർജി നൽകുമോയെന്ന കാര്യവും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വിധിയുടെ അടിസ്ഥാനത്തിൽ തന്നെ സംസ്ഥാന പോലീസ് മേധാവിയായി നിയമിക്കണമെന്നു സെൻകുമാർ കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിക്കു കത്തു നൽകിയിരുന്നു.
സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽനിന്നു വിധി പകർപ്പു ഡൗൺലോഡ് ചെയ്തതും കൈമാറി. എന്നാൽ അദ്ദേഹത്തിന് ഇതു സംബന്ധിച്ച ഒരു മറുപടിയും സർക്കാർ നൽകിയിട്ടില്ല. ഇക്കാര്യത്തിൽ തനിക്കൊരു ധൃതിയുമില്ലെന്നും സർക്കാർ നടപടിക്കായി കാത്തിരിക്കുകയാണെന്നും സെൻകുമാർ പ്രതികരിച്ചു.
Post Your Comments