Latest NewsKerala

ഇങ്ങനെയുള്ളവരെ കുറച്ചുനാൾ കശ്മീരിൽ താമസിപ്പിക്കണം- ടി.പി സെന്‍കുമാര്‍

കോഴിക്കോട്•പാക്കിസ്ഥാനുമായി ചർച്ചയ്ക്കു പോവണമെന്ന് പറയുന്നവരെ കുറച്ചുനാൾ കശ്മീരിൽ താമസിപ്പിക്കണമെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. കോഴിക്കോട് കടപ്പുറത്ത് സനാതന ധർമ പരിഷത്ത് നടത്തിയ ‘ഹൈന്ദവം’ അയ്യപ്പ ഭക്തസംഗമത്തിലാണ് സെന്‍കുമാറിന്റെ പരാമര്‍ശം.

പാടത്തു പണിക്ക് വരമ്പത്തു കൂലി’ എന്നു പറഞ്ഞ ചിലർ കശ്മീരിന്റെ കാര്യം വന്നപ്പോൾ പറയുന്നതു പാക്കിസ്ഥാനുമായി ചർച്ചയ്ക്കു പോവണമെന്നാന്നാണ്. ഇങ്ങനെയുള്ളവരെ കുറച്ചുനാൾ കശ്മീരിൽ താമസിപ്പിക്കണം. ഒന്നുകിൽ പാക്കിസ്ഥാന്റെ വെടി തീരും. അല്ലെങ്കിൽ ഇവരുടെ വെടി തീരുമെന്നും സെന്‍കുമാര്‍ പറഞ്ഞു.

വടകര മുതൽ കാസർകോട് വരെയുള്ള പ്രദേശത്ത് പാർട്ടി പത്രം മാത്രം വായിക്കാനും അവരുടെ ചാനൽ മാത്രം കാണാനും മാത്രം വിധിക്കപ്പെട്ട ജനങ്ങളുള്ള ചില പാര്‍ട്ടി ഗ്രാമങ്ങളുണ്ട്. അവർക്ക് ഇത്തിരി ശുദ്ധവായു കടത്തിവിടാനാണ് ശ്രമിക്കേണ്ടതെന്നും സെന്‍കുമാര്‍ പറഞ്ഞു.

ഷുഹൈബിനെയും കൃപേഷിനെയും ശരത്ത് ലാലിനെയുമൊക്കെ കൊന്നപ്പോഴും സൈനികർ മരിച്ചുവീണപ്പോഴും സാംസ്കാരിക നായകർ മിണ്ടിയില്ല. യജമാനന്‍ പറയുമ്പോള്‍ മാത്രം കുറയ്ക്കുന്ന ഇവരെ വിളിക്കേണ്ടത് ‘സാംസ്കാരിക നായ്ക്കൾ’ എന്നാണെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button