![maoist](/wp-content/uploads/2017/04/maoist-rk.jpg)
മലപ്പുറം: കേരള പോലീസിനെ ആക്രമിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. കുപ്പു ദേവരാജിന്റെയും അജിതയുടെയും കൊലയ്ക്ക് പകരം ചോദിക്കാനുള്ള ശ്രമത്തിലാണ് മാവോയിസ്റ്റ്. സംഭവത്തെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വന്‍ സ്‌ഫോടക ശേഖരങ്ങളുമായി 90ഓളം മാവോയിസ്റ്റ് സംഘം കേരളത്തിലെ വനമേഖലകളില്‍ ക്യാമ്പ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ബോംബ് സ്‌ഫോടനം നടത്തിയോ, ഉന്നത ഉദ്യോഗസ്ഥരെ തട്ടികൊണ്ടുപോയോ തിരിച്ചടിനല്‍കാനുള്ള നീക്കമുണ്ടെന്നാണ് അധികൃതര്‍ക്ക് ലഭിച്ച വിവരം. നിലമ്പൂരും, അട്ടപ്പാടിയിലും, വയനാട് അടക്കമുള്ള വനമേഖലയോട് ചേര്‍ന്നുള്ള ഭാഗങ്ങളിലുമാണ് പോലീസ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
മാവോയിസ്റ്റ് വേട്ടക്ക് നേതൃത്വം നല്‍കിയ മലപ്പുറം എസ്.പി ദേബേഷ്‌കുമാര്‍ ബെഹ്‌റ, ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്‍, സി.ഐ എം.സി ദേവസ്യ എന്നിവര്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കും. വനത്തില്‍ കൂടുതല്‍ മാവോയിസ്റ്റ് സംഘങ്ങളെ അടുത്ത ദിവസങ്ങളില്‍ കാട്ടില്‍ തേന്‍ ശേഖരിക്കാന്‍പോയ ആദിവാസികള്‍ കണ്ടിരുന്നു. ആദിവാസികളോട് ഉള്‍ക്കാടുകളിലേക്ക് കയറരുതെന്ന് മാവോയിസ്റ്റുകള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ മിന്നലാക്രമണത്തില്‍ 26 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments