ന്യൂഡല്‍ഹി: പേരുകേട്ട ഡല്‍ഹിയിലെ തീന്‍മൂര്‍ത്തി റോഡിന്റെയും തീന്‍മൂര്‍ത്തി ചൗക്കിന്റെയും പേരു മാറുന്നു. തീന്‍മൂര്‍ത്തി ഹൈഫ എന്നാണ് ഇനി അറിയപ്പെടുക. ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള സൗഹൃദത്തിന്റെ സ്മാരകമാണ് ഹൈഫ നഗരം. ഈ പേരു കൂടി ചേര്‍ക്കാനാണ് അധികൃതരുടെ തീരുമാനം.
ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ അന്തിമ തീരുമാനമെടുക്കുന്നതായിരിക്കും. തീന്‍മൂര്‍ത്തി ഹൈഫ റോഡ്, തീന്‍മൂര്‍ത്തി ഹൈഫ ചൗക്ക് എന്നിങ്ങനെ അറിയപ്പെടും. വരുംദിവസങ്ങളില്‍ ഇസ്രയേല്‍ സന്ദര്‍ശിക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഹൈഫ നഗരവും സന്ദര്‍ശിക്കുന്നുണ്ട്.
1948മുതല്‍ തീന്‍മൂര്‍ത്തി ഭവന്‍ ആയിരുന്നു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി. രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മരണംവരെ താമസിച്ചത് ഇവിടെയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഇത് നെഹ്‌റു സ്മാരക മ്യൂസിയവും ലൈബ്രറിയുമാക്കി.
Post Your Comments