വടകരയില്‍ രണ്ടാം ദിവസവും സി.പി.എം അക്രമം. ചോറോട് ആര്‍ന്മ.എം.പി. ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ജനല്‍ചില്ലുകള്‍ തല്ലിതകര്‍ത്തു. ടവടകര ചോറോട് മലോല്‍്മുക്കിലെ ഇരുനിലകെട്ടിടത്തിനുമുകളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എം.പി ലോക്കല്‍കമ്മറ്റി ഓഫിസിന് നേരെയാണ് അക്രമം നടന്നത്. ടി.പി.ചന്ദ്രശേഖരന്‍ അനുസ്മരണ ബോര്‍ഡുകളും നശിപ്പിച്ചു. സി.പി.എമ്മിന്റെ അക്രമം അവസാനിപ്പിക്കാന്‍ പൊലീസ് നടപടി ശക്തമാക്കണമെന്ന് ആര്‍.എം.പി. ആവശ്യപ്പെട്ടു.
ജനല്‍ചില്ലുകള്‍ മുഴുവനും തല്ലിതകര്‍ത്തു. ടി.പി. അനുസ്മരണ ദിനത്തിന് മുന്നോടിയായി വടകര മേഖലയില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വ്യാപകമായി വീണ്ടും നശിപ്പിച്ചു. കൊടിത്തോരണങ്ങളും നീക്കി. കഴിഞ്ഞ ദിവസം ഓര്‍ക്കാട്ടേരിയില്‍ ആര്‍.എം.പി. പ്രവര്‍ത്തകന്റെ കാലുകള്‍ തല്ലിയൊടിച്ചിരുന്നു. ടി.പിയുടെ ചിത്രങ്ങളുള്ള എല്ലാ ബോര്‍ഡുകളും കീറിയ നിലയിലാണ്. മേയ് നാലിനാണ് ടി.പിയുടെ ഓര്‍മദിനം. ഞായറാഴ്ച ഒഞ്ചിയം രക്തസാക്ഷിദിനവും ആചരിക്കുന്നുണ്ട്. സി.പി.എമ്മും ആര്‍.എം.പിയും വെവ്വേറെ പരിപാടികള്‍ ഒഞ്ചിയം ദിനത്തില്‍ സംഘടിപ്പിക്കുന്നത്. സി.പി.എമ്മിന്റെ പരിപാടി ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സംഘര്‍ഷം ഒഴിവാക്കാന്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
Post Your Comments