കൊച്ചി: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ ഡിജിപി ഓഫീസിനു മുമ്പില്‍ സമരത്തിന് പോകവേ പൊലീസ് നടത്തിയ ഇടപെടലുകളെ തുടര്‍ന്ന് വിമര്‍ശനമുയര്‍ന്നപ്പോള്‍ കേരള സര്‍ക്കാര്‍ നല്‍കിയ പരസ്യത്തിന്റെ താല്‍പര്യം വ്യക്തമാക്കണമെന്ന് കോടതി. പൊതുജന സമ്പര്‍ക്ക വകുപ്പിനോടാണ് കോടതി പരസ്യം നല്‍കിയതിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.
സര്‍ക്കാര്‍ പരസ്യങ്ങള്‍ പി.ആര്‍.ഡി. വഴി നല്‍കുന്നതിന്റെ അടിസ്ഥാനമെന്ത്, പരസ്യങ്ങളില്‍ സര്‍ക്കാരിന്റെ താത്പര്യം എന്നീ വിവരങ്ങള്‍ ലഭ്യമാക്കാനാണ് കോടതി ആവശ്യപ്പെട്ടത്. ഈ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി മാത്രമേ ഹര്‍ജി നിലനില്‍ക്കൂ എന്നതിനാലാണ് കോടതി ഈ വിവരങ്ങള്‍ കോടതി ആവശ്യപ്പെട്ടതെന്ന് ഹര്‍ജിക്കാരനെ അറിയിച്ചു.
പ്രത്യേക വിജിലന്‍സ് കോടതിയാണ് പരസ്യം നല്‍കിയതിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. ഒരു കോടി രൂപയിലേറെ ചെലവിട്ടാണ് പരസ്യം നല്‍കിയതെന്നും സര്‍ക്കാര്‍ ഈ പരസ്യം നല്‍കിയതിന്റെ സാംഗത്യം ചോദ്യം ചെയ്ത് കോടതില്‍ വന്ന ഹര്‍ജിയിലായിരുന്നു കോടതിയുടെ ഇടപെടല്‍.
Post Your Comments