Latest NewsNewsIndia

കോണ്‍ഗ്രസ് കൌണ്‍സിലര്‍മാര്‍ കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേര്‍ന്നു; നഗരസഭാ ഭരണം ബി.ജെ.പിയ്ക്ക്

ഇറ്റാനഗർ•അരുണാചൽ പ്രദേശിൽ ഇറ്റാനഗർ നഗരസഭയിലെ കോണ്‍ഗ്രസ് കൌണ്‍സിലര്‍മാര്‍ കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേര്‍ന്നു . 23 കോൺഗ്രസ് കൗൺസിലർമാർ ആണ് ബി.ജെ.പിയില്‍ ചേക്കേറിയത്. ഇതോടെ നഗരസഭാ ഭരണം ബി.ജെ.പി സ്വന്തമാക്കി.

മുപ്പതംഗ സഭയില്‍ 26 അംഗങ്ങളാണ് കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. ഇവരില്‍ ഒരാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാതിനാല്‍ അംഗസംഖ്യ 25 ആയി കുറഞ്ഞിരുന്നു. മുഖ്യമന്ത്രി പേമ ഖണ്ഡു , സംസ്ഥാന അദ്ധ്യക്ഷൻ തപിർ ഗാവ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കോണ്‍ഗ്രസ് വിട്ടവര്‍ ബിജെപിയിൽ അംഗമായത് .

ബിജെപി സർക്കാരിൽ പൂർണ വിശ്വാസമുണ്ടെന്ന് പ്രഖ്യാപിച്ചാണ് ഇവർ ബിജെപിയിൽ ചേർന്നത്. കൗൺസിലർമാരെ ബിജെപി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഒരുമിച്ച് സംസ്ഥാനത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button