ചെന്നൈ: ശശികലയ്ക്ക് ഇനി നോട്ടീസിൽ പോലും സ്ഥാനമില്ല. എ.ഐ.എ.ഡി.എം.കെ യുടെ ചെന്നൈയിലെ പാർട്ടി ആസ്ഥാനത്തിന് മുന്നിലെ ശശികലയുടെ ചിത്രങ്ങളടങ്ങിയ ബാനറുകളും നോട്ടീസുകളും ബുധനാഴ്ച പ്രവര്‍ത്തകര്‍ എടുത്തുമാറ്റി. എ.ഐ.എ.ഡി.എം.കെ പളനിസ്വാമി പക്ഷവും, പനീര്‍ശെല്‍വം പക്ഷവും ഒന്നിക്കാനുള്ള തീരുമാനമുണ്ടായതോടെയാണ് നിലവിലെ ജനറല്‍ സെക്രട്ടറിയായ ശശികലയെ നോട്ടീസുകളില്‍ നിന്ന് പോലും പുറത്താക്കാന്‍ നേതൃത്വം തീരുമാനിച്ചത്.
പുതിയ നീക്കം തങ്ങള്‍ക്ക് ഏറെ പ്രചോദനമാകുന്നുവെന്നും പ്രവര്‍ത്തകര്‍ സന്തോഷത്തിലാണെന്നും ബാനര്‍ നീക്കത്തെ പിന്തുണച്ച് കൊണ്ട് പനീര്‍ശെല്‍വം പക്ഷം മാധ്യമ ഉപദേഷ്ടാവ് കെ.സ്വാമിനാഥന്‍ പറഞ്ഞു.ബാനര്‍ നീക്കത്തോടെ പാര്‍ട്ടിയുടെ പവിത്രതയെ തിരിച്ച് കൊണ്ടുവരാനായെന്ന് പനീര്‍ശെല്‍വം വിഭാഗം ചെയര്‍മാന്‍ ഇ.മധുസൂദനനും മാധ്യമങ്ങളട് പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗത്തിന് കൈക്കൂലി കൊടുക്കുന്നതിനിടെ പിടിയിലായ ശശികലയുടെ മരുമകന്‍ ടി.ടി.വി ദിനകരനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പൂര്‍ണമായും പുറത്തേക്ക് തള്ളി എന്ന് ചൂണ്ടിക്കാട്ടുന്ന തരത്തിലുള്ള പുതിയ നടപടികളുമായി നേതൃത്വം മുന്നോട്ട് വന്നത്.
Post Your Comments