KeralaLatest NewsNews

“ആര്‍എസ്എസിനെ നിരോധിക്കും, നിയന്ത്രിക്കും…” ആർ എസ് എസിനെ ശക്തമായി വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആര്‍എസ്എസിനെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. സര്‍ക്കാര്‍ സ്‌കൂളുകളിലും ക്ഷേത്രങ്ങളിലും ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് ഇതിന്റെ സൂചനയാണെന്ന് വിലയിരുത്തുന്നു.
 
ആര്‍എസ്എസ് നടത്തുന്ന ആയുധ പരിശീലനങ്ങള്‍ തടയാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആര്‍എസ്എസ് കൊലപാതക പരിശീലനങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമീപ കാലത്ത് നടന്ന കൊലപാതകങ്ങളും സംഘര്‍ഷങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രവര്‍ത്തിക്കുകയാണ് ആര്‍എസ്എസ്. എന്നാല്‍ കായിക പരിശീലനത്തിന്റെ മറവില്‍ കൊലപാതക പരിശീലനമാണ് നടത്തുകയാണ് ചെയ്യുന്നത് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
 
വിദ്യാര്‍ഥികള്‍ക്കും ചെറിയ കുട്ടികള്‍ക്കും വരെ കൊലപാതക പരിശീലനമാണ് ആര്‍എസ്എസ് നല്‍കുന്നത്. ചെറിയ കുട്ടികള്‍ പോലും കൊലപാതക ആസൂത്രണത്തില്‍ പങ്കാളിയാവുന്ന കാഴ്ചയാണിപ്പോഴെന്നും മുഖ്യമന്ത്രി പറഞ്ഞു.ക്ഷേത്രങ്ങളില്‍ ഉല്‍സവത്തിനെത്തുന്നവരെ പോലും ആര്‍എസ്എസ് ആക്രമിക്കുകയാണ്. തങ്ങള്‍ക്ക് സ്വാധീനമില്ലാത്ത മേഖലകളില്‍ ക്യാംപ് ചെയ്താണ് ഇത്തരം ആക്രമണങ്ങള്‍.
 
തലശേരി ജഗന്നാഥ ക്ഷേത്രത്തിലുണ്ടായ ആക്രമണം ഇതിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം തനി വിവരക്കേടാണെന്ന് ആര്‍എസ്എസ് പ്രതികരിച്ചു. നിയമവിധേയമായ മാര്‍ഗം ഇതുവരെ കൈവിടാത്ത സംഘടനയാണ് ആര്‍എസ്എസ്. നിരോധനങ്ങളെയും പ്രതിബന്ധങ്ങളെയും നിയമപരമായി നേരിട്ടാണ് സംഘം പ്രവര്‍ത്തിക്കുന്നത്.
 
മുഖ്യമന്ത്രിയുടെ പ്രസ്താവന അവജ്ഞയോടെ തള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിനെ നിരോധിക്കും, നിയന്ത്രിക്കും എന്നിങ്ങനെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനങ്ങള്‍ തള്ളിക്കളയുന്നു. അതിന് പ്രതികരണം അര്‍ഹിക്കുന്നില്ല. നിയമസഭയുടെ പ്രത്യേക പരിരക്ഷയുടെ മറവില്‍ ഏത് തോന്ന്യാസവും വിളിച്ചുപറയരുതെന്നും ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button