ലഖ്നോ: ഉത്തര്‍പ്രദേശില്‍ ആശുപത്രിയിലെ ബഡ്ഷീറ്റുകള്‍ ജനങ്ങള്‍ക്ക് ദൈവത്തെക്കുറിച്ചോര്‍ക്കാന്‍ ഇടയാക്കണമെന്ന് അധികൃതര്‍. ഇതിനായി ആശുപത്രിയിലെ ബഡ്ഷീറ്റുകള്‍ ആഴ്ചയിലെ ഓരോദിവസവും വെവ്വേറെ നിറത്തിലുള്ളത് വിരിക്കാന്‍ നിര്‍ദേശം.
ഓപ്പറേഷന് ഇന്ദ്രധനുഷ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് ക്യാംപെയിനിന്റെ ഭാഗമാണ്. പദ്ധതി സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പാക്കും. ഇതിന്റെ ആദ്യപടിയായി മീററ്റ് പി.എല്‍.ശര്‍മ്മ ജില്ലാ ആശുപത്രിയിലാണ് പദ്ധതി നടപ്പാക്കുന്നത്. 300 ബെഡുകളില്‍ ഇവിടെ ഈ പദ്ധതിയനുസരിച്ച് ഷീറ്റ് വിരിക്കും.
പദ്ധതിയനുസരിച്ച് ആശുപത്രിയിലെ ബെഡുകളില്‍ ഓരോ നിറത്തിലുള്ള ബഡ്ഷീറ്റുകളാണ് വിരിക്കുക. ദൈവത്തെ ഓര്‍മിപ്പിക്കുന്ന വിവിധ നിറങ്ങള്‍.
തിങ്കളാഴ്ച വെള്ള നിറത്തിലുള്ള ബെഡ് ഷീറ്റാണ് ഉപയോഗിക്കുക, ശിവനുമായി ബന്ധപ്പെട്ട നിറമാണ് വെള്ള. ചൊവ്വാഴ്ച ഓറഞ്ച് ബെഡ്ഷീറ്റാണ് വിരിക്കുക, ഇത് ബജ്റംഗ് ബലി ഹനുമാനുമായി ബന്ധപ്പെട്ട നിറമാണ്.
ബുധനാഴ്ച ബുദ്ധനുവേണ്ടി പച്ച നിറത്തിലുള്ള ബെഡ്ഷീറ്റ് വിരിക്കും. വ്യാഴാഴ്ച മഞ്ഞ നിറം, സായിബാബയെ പ്രതിനിധീകരിക്കുന്നതാണ് മഞ്ഞനിറം. പര്‍പ്പിള്‍, പിങ്ക് നിറങ്ങളാണ് വെള്ളിയാഴ്ചയിലും ഞായറാഴ്ചയിലും ഉപയോഗിക്കുക. ശനിദേവന്റെ നീല നിറത്തിലുള്ള ബെഡ്ഷീറ്റാണ് ശനിയാഴ്ചയ്ക്ക് നല്‍കിയിരിക്കുന്നത്.
Post Your Comments