ബാങ്കോക്ക്: മകളൊടൊപ്പം യുവാവ് ജീവനൊടുക്കുന്ന വീഡിയോ ഫേസ്ബുക്കില്‍. ഫേസ്ബുക്കില്‍ ലൈവായി കാണിച്ചു കൊണ്ടായിരുന്നു യുവാവിന്റെ ആത്മഹത്യ. തിങ്കളാഴ്ച ഫുകെറ്റിലെ ഹോട്ടലിലായിരുന്നു സംഭവം. 21കാരനായ യുവാവാണ് മരിച്ചത്. തന്റെ പിഞ്ചു കുഞ്ഞുമായി തൂങ്ങിമരിക്കുകയായിരുന്നു.
ഭാര്യയുമായുള്ള വഴക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഫേസ്ബുക്ക് ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ചു. ഫേസ്ബുക്കില്‍നിന്ന് വീഡിയോ നീക്കം ചെയ്തിട്ടുണ്ട്.
എന്നാല്‍, ഫേസ്ബുക്കില്‍ വന്ന വീഡിയോ യൂട്യൂബിലും എത്തിയിരുന്നു. സംഭവം വൈറലായതോടെ യൂട്യൂബും വീഡിയോ നീക്കം ചെയ്തു. ഫേസ്ബുക്കില്‍ വീഡിയോ കണ്ട ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
Post Your Comments