NattuvarthaLatest NewsKeralaNews

ഗവി ഭൂസമരം രണ്ടാം ഘട്ടത്തിലേക്ക്

പത്തനംതിട്ട: ആരാലും തിരിഞ്ഞു നോക്കാതെ അവഗണനയുടെ പടുകുഴിയിൽ വീണ ഒരു ജനതയെ കൈപിടിച്ച് ഉയർത്തുവാൻ ഗവി ഭൂസമര സമിതിക്ക് സാധിച്ചതായി സമരസമിതി നേതാക്കൾ. ഗവി ഭൂസമര സമതിയുടെ നേത്യത്വത്തിൽ ഗവി നിവാസികളുടെ പ്രശ്നത്തിൽ ഇടപെട്ട് അവർക്ക് നീതി നേടികൊടുക്കുന്നതിൽ സമരസമിതി ഒരു വലിയ പങ്കാണ് വഹിച്ചത്.

ബിജെപി ജില്ലാ സെക്രട്ടറി ഷാജി ആർ നായർ കൺവീനറായ ഗവി ഭൂസമരസമിതി ചുരുക്കം സമയം കൊണ്ട് ഗവി നിവാസികളുടെ വളരെക്കാലമായ ആവശ്യങ്ങൾ ഒരു പരിധി വരെ നേടിയെടുത്തു. അവർക്ക് വേണ്ടി പത്തനംതിട്ട കളക്ട്രേറ്റിന് മുൻപിൽ വൻ ജനപങ്കാളിത്തത്തിൽ രാപ്പകൽ സമരം നടത്തി, അത് വൻ വിജയം ആയിരുന്നു.

അതിനെ തുടർന്ന് അവരുടെ ആവശ്യങ്ങളായ ജാതി സർട്ടിഫിക്കറ്റ് വിതരണത്തിൽ നടപടിയുണ്ടായി,
സ്കൂൾ അപ്ഗ്രേഡ് ചെയ്യാൻ തീരുമാനിച്ചു, വള്ളക്കടവിലെ സഞ്ചാരസാതന്ത്രം, ആശ്രിതർക്ക് ജോലി കൊടുക്കുന്നതിൽ അനുകൂല തീരുമാനം, എന്നിങ്ങനെ പല പ്രശ്നങ്ങൾക്കും അനുകൂല തീരുമാനങ്ങൾ ഉണ്ടായി.

അതിന്റെ ഭാഗമായി രണ്ടാം ഘട്ട സമരത്തിനെ ഗവി ഭൂസമരസമിതി തുടക്കം കുറിക്കുകയാണ്. എപ്രിൽ 27 ഉച്ചക്ക് 2 മണി സമരകൺവൻഷൻ നടത്താൻ തീരുമാനിച്ചു. പ്ലാച്ചിമട സമരനായകൻ വിളയോടി വേണുഗോപാൽ പങ്കെടുക്കുന്നു. അതോടൊപ്പം ഗവിയിലേക്കുള്ള KSRTC ബസ് പുനർസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മെയ് മൂന്നിന് കുമളിയിൽ ഡിപ്പോ ഉപരോധിക്കുന്നുവെന്നും സമരസമിതി അവകാശപ്പെട്ടു.

കടപ്പാട്; അജി വിശ്വനാഥ്

shortlink

Related Articles

Post Your Comments

Related Articles


Back to top button