ഇടുക്കി: സ്ത്രീകളെ അവഹേളിക്കുന്ന എന്തെങ്കിലും പ്രസ്താവനയെ പരാമർശമോ ഉണ്ടായാൽ താൻ ഒരിക്കലും അതിനെ ന്യായീകരിക്കില്ലെന്നു പറഞ്ഞ മുൻ എം പി ,ടി എൻ സീമ, മണിയുടെ പ്രസ്താവനയെ കുറിച്ച് പറഞ്ഞത് ഇപ്രകാരം. “മൂന്നാർ കൈയേറ്റ വിഷയത്തിൽ വൈദ്യൂതി പൊമ്പിളൈഒരുമയെ അപമാനിക്കുന്ന തരത്തിൽ മണി യാതൊന്നും പറഞ്ഞതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.”ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സീമയുടെ പ്രതികരണം.
“സുരേഷ് കുമാറിന്റെയും അനുയായികളെയും മറ്റു മാധ്യമ പ്രവർത്തകരെയും പരാമർശിക്കുന്നതിനിടയിൽ ഒരു പൊമ്പിളൈ ഒരുമയെന്ന പരാമർശം മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. അതിൽ അവരെ അവഹേളിക്കുന്നതായി ഒന്നും കണ്ടെത്തിയില്ല.”പ്രശ്നം രാഷ്രീയ പ്രേരിതമാണെന്നും സീമ പ്രതികരിച്ചു. ആദ്യം താനടക്കമുള്ളവർ മണിക്കെതിരെ നിലപാടെടുത്തിരുന്നു. എന്നാൽ പിന്നീട് ആണ് താൻ ആ വീഡിയോ കണ്ടു സത്യാവസ്ഥ മനസിലാക്കിയതെന്നും സീമ പറഞ്ഞു.
Post Your Comments