ന്യൂഡല്‍ഹി : ജമ്മു കശ്മീരില്‍ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ഏപ്രില്‍ 19 മുതല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താഴ്വരയില് നിരോധിച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും ഇക്കാര്യം അറിയിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവ് നല്‍കിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയാ വെബ്സൈറ്റുകളിലൂടെ ദേശവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിക്കുന്നുവെന്ന നിരീക്ഷണത്തെത്തുടര്‍ന്നാണ് ഇത്തരത്തിലൊരു നിരോധനം ഏര്‍പ്പെടുത്തിയത്. വിദ്യാര്‍ഥികള്‍ക്ക് ഇടയില്‍ തീവ്രവാദ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന 300-ലധികം വാട്ട്സാപ്പ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനവും അവസാനിപ്പിച്ചിട്ടുണ്ട്. ഒരുമാസത്തേക്ക്, അല്ലെങ്കില്‍ അടുത്ത അറിയിപ്പ് ഉണ്ടാകുന്നവരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Post Your Comments