ചെന്നൈ: രണ്ടില ചിഹ്നത്തിനായി കൈക്കൂലി നല്‍കിയ നേതാവ് അറസ്റ്റില്‍. എഐഎഡിഎംകെ നേതാവ് ടി.ടി.വി. ദിനകരനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നല്‍കിയത്. സംഭവത്തില്‍ ഡല്‍ഹി പോലീസ് ദിനകരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ദിനകരനെതിരെ വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചതായി പോലീസ് പറയുന്നു. രണ്ടില ചിഹ്നം ലഭിക്കുന്നതിനായി ഇടനിലക്കാരന്‍ വഴി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ വാഗ്ദാനം ചെയ്തു എന്നതാണ് കേസ്.
ശശികല-പനീര്‍ശെല്‍വം തര്‍ക്കത്തെ തുടര്‍ന്ന് അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചിരുന്നു. ശശികല പക്ഷത്തിന് വേണ്ടിയായിരുന്നു ദിനകരന്‍ ചിഹ്നത്തിനായി കോഴ നല്‍കാന്‍ ശ്രമിച്ചത്. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍.കെ.നഗറിലെ ഉപതിരഞ്ഞെടുപ്പില്‍ ശശികല പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു ദിനകരന്‍.
Post Your Comments