തിരുവനന്തപുരം: കൊടുംവേനലിൽ കുടിവെള്ളം മുട്ടിച്ചു നാല് ദിവസമായി പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാവുന്നു. പൂജപ്പുര മുടവൻമുകൾ റോഡിൽ സിപിഎം നഗരസഭാ കൗൺസിലറുടെ മൂക്കിൻ തുമ്പത്തു നടക്കുന്ന ഈ കാര്യം കൗൺസിലർ അറിഞ്ഞ മട്ടില്ല. നാട്ടുകാർ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ഈ മാർഗ്ഗം അടഞ്ഞതോടെ ജനങ്ങൾ നെട്ടോട്ടമോടുകയാണ് . രണ്ടുദിവസത്തിൽ ഒരിക്കൽ വെള്ളം വരുന്ന ഈ പൈപ്പ് ലൈൻ പൊട്ടിയതോടെ വെള്ള ക്ഷാമം കഠിനമായി. ഒ രാജഗോപാലിന്റെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് ഈ അടുത്ത കാലത്തു റോഡ് പണി നടന്നതു പിതൃത്വം ഏറ്റെടുത്തു മുൻ എംഎൽഎ ശിവൻകുട്ടിയുടെ പേരിൽ ഫ്ളക്സ് നാട്ടി ഈ റോഡ് മുൻപേ വാർത്താ പ്രാധാന്യം നേടിയിരുന്നു. നാട് മുഴുവൻ ഫ്ളക്സ് നാട്ടാൻ കാണിച്ച ഉത്സാഹം പൈപ്പ് ലൈൻ പൊട്ടിയൊഴുകി ജനങ്ങൾ ദുരിതത്തിലായതിൽ കാണിക്കാത്ത കൗൺസിലറുടെ നടപടി വ്യാപക പ്രതിഷേധത്തിന് ഇട നൽകുന്നു.
ബീഗം ആഷാ ഷെറിൻ.
Post Your Comments