തിരുവനന്തപുരം: ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരെ വ്യാജ രേഖ ചമച്ചതിനു ഡി ജിപി സെൻ കുമാർ നിയമനടപടിക്കൊരുങ്ങുന്നു.തന്നെ മാറ്റുന്നതിന് കാരണമായി ചൂണ്ടിക്കാട്ടിയ മൂന്ന് റിപ്പോര്‍ട്ടുകളിലും കൃത്രിമം നടന്നെന്ന് സുപ്രീം കോടതിക്ക് ബോധ്യപ്പെട്ടതിനാൽ ചീഫ് സെക്രട്ടറിക്കെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കുന്നില്ലെങ്കിൽ താൻ നിയമനടപടി സ്വീകരിക്കുമെന്ന് സെൻ കുമാർ വ്യക്തമാക്കി.
നളിനി നെറ്റോയെ ഈ കേസിൽ കക്ഷിയാക്കാൻ സാധിക്കാതിരുന്നത് വിവരാവകാശ പ്രകാരം ഈ റിപ്പോര്‍ട്ടുകളുടെ കോപ്പി ലഭിക്കാൻ വൈകിയതുകൊണ്ടാണ്.തന്റെ 36 വര്‍ഷത്തെ സര്‍വീസില്‍ മോശക്കാരനാക്കി ചിത്രീകരിച്ച് പുറത്താക്കിയ നടപടി ഒരു കാരണവശാലും ക്ഷമിക്കില്ലന്ന വാശിയിൽ തന്നെയാണ് സെൻകുമാർ മുന്നോട്ട് പോകുന്നത്. സംസ്ഥാന സർക്കാർ സുപ്രീം കോടതിയുത്തരവ് പാലിക്കാൻ വൈകുകയാണെങ്കിൽ കോടതി അലക്ഷ്യത്തിന് നിയമ നടപടി സ്വീകരിക്കുമെന്നും സെൻ കുമാർ പറഞ്ഞു.
സെന്കുമാറിനോട് നളിനി നെറ്റോയ്ക്ക് മുൻ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന പക പോക്കലാണ് ഈ വ്യാജ രേഖയ്ക്ക് പിന്നിലെന്ന് സെൻ കുമാറും അഭിഭാഷകരും ആരോപിക്കുന്നു. ഫയലില്‍ കൃത്രിമം കാണിച്ചതും തെറ്റായ റിപ്പോര്‍ട്ട് ചേര്‍ത്തതും സര്‍ക്കാറിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് താന്‍ കരുതുന്നില്ലന്നും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി.സെൻ കുമാർ നിയമനടപടിക്കൊരുങ്ങിയാൽ ചീഫ് സെക്രട്ടറിക്ക് തിരിച്ചടിയാകുകയും നിയമ കുരുക്കിൽ അകപ്പെടുകയും ചെയ്യും
Post Your Comments