കൊച്ചി: സംസ്ഥാനത്ത് കയ്യേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി മണിയുടെ വിവാദങ്ങള്‍ക്ക് പുതിയ വഴിത്തിരിവ്. മണിയുടെ സഹോദരന്‍ എം.എം ലംബോധരന്റെ കുടുംബത്തിന് 139 കോടിയുടെ ആസ്തിയുള്ള കമ്പനിയില്‍ പങ്കാളിത്തം..
പുലരി പ്ലാന്റേഷന്‍സ് എന്ന കമ്പനിയിലാണ് ലംബോധരന്റെ കുടുംബത്തിന് 15 കോടിയുടെ നിക്ഷേപമുള്ളത്. ലംബോധരന്റെ മകന്‍ ലജീഷാണ് കമ്പനി എംഡി. ലംബോധരന്റെ ഭാര്യ സരോജിനി കമ്പനിയുടെ ഡയറക്ടറുമാണ്.
15 കോടിയുടെ നിക്ഷേപം ഇരുവര്‍ക്കും പുലരി പ്ലാന്റേഷനുണ്ടെന്നാണ് അപേക്ഷയില്‍ വിശദമാക്കിയിരിക്കുന്നത്.
ലജീഷിനേയും സരോജിനിയേയും കൂടാത എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുമുള്ളവര്‍ക്കും കമ്ബനിയില്‍ പങ്കാളിത്തമുണ്ട്. ഇവര്‍ അഡീഷണല്‍ ഡയറക്ടര്‍മാരാണ്. മേല്‍വിലാസം വ്യക്തമാക്കാത്ത ഡയറക്ടര്‍മാരും കമ്പനിക്കുണ്ട്. കമ്പനിക്ക് മൂന്നു കോടി രൂപ വിലവരുന്ന ഭൂമിയുമുണ്ടെന്ന് അപേക്ഷയില്‍ പറയുന്നു.
2002 ഡിസംബറിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്യുന്നത്.
സിപിഎം രാജാക്കാട് മുന്‍ ഏരിയ സെക്രട്ടറിയാണ് ലംബോധരന്‍. ഭൂമി കൈയേറിയതിന് ലംബോധരനും മകനുമെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്.
Post Your Comments