തിരുവനന്തപുരം: പാർട്ടി ആവശ്യപ്പെട്ടാൽ ശൈലി മാറ്റാൻ തയാറെന്ന് മന്ത്രി എം.എം.മണി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണ് മണി നിലപാട് വ്യക്തമാക്കിയത്. വിവാദ പ്രസ്താവനയുടെ പേരിൽ സെക്രട്ടറിയേറ്റ് യോഗത്തിൽ തനിക്കെതിരേ രൂക്ഷ വിമർശനം ഉയർന്നതിനു പിന്നാലെയാണ് മണിയുടെ നിലപാട് മാറ്റം.
സർക്കാരിനെ വിവാദങ്ങളിൽനിന്നു വിവാദങ്ങളിലേക്കു ചാടിക്കുന്നതാണ് മണിയുടെ പ്രസ്താവനകളെന്നും ഇത് പാർട്ടിക്കു നാണക്കേടാണെന്നും യോഗത്തിൽ വിമർശനമുയർന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മണിക്കെതിരേ നിലപാടെടുത്തതായാണു സൂചന. വിമർശനങ്ങൾ അംഗീകരിക്കുന്നുവെന്നും പാർട്ടി സ്വീകരിക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നും മണി പറഞ്ഞു.
Post Your Comments