പന്ത്രണ്ട് വയസ്സുകാരന്‍ ഒറ്റയ്ക്ക് കാറോടിച്ചു അതും കിലോമീറ്ററുകളോളം. എവിടെയെന്നല്ലേ…ഓസ്‌ട്രേലിയയില്‍ ആണ് സംഭവം. കെന്‍ഡാലിലെ കുട്ടിയുടെ വീട്ടില്‍നിന്ന് 4000 കിലോമീറ്റര്‍ അകലെയുള്ള പെര്‍ത്തിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍ വീട്ടില്‍ നിന്നും 1300 കിലോമീറ്റര്‍ ചെന്നപ്പോള്‍ പോലീസുകാര്‍ പൊക്കുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പോലീസിന് പരാതിനല്‍കിയിരുന്നു.
പ്രായക്കൂടുതല്‍ തോന്നിക്കുന്നതിനാല്‍ പലയിടങ്ങളിലും പോലീസിന് സംശയം തോന്നാതെ കടന്നുകളയാന്‍ കുട്ടിക്ക് സാധിച്ചിരുന്നു. എന്നാല്‍ ലൈസന്‍സ് പരിശോധനയ്ക്കിടെ പിടിയിലാകുകയായിരുന്നു. കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇത് വാഹനമോടിക്കുന്നതിനിടെ അപകടമുണ്ടായത് കാരണമായിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് എട്ടുവയസ്സുകാരന്‍ ബര്‍ഗര്‍ വാങ്ങാനായി സഹോദരിക്കൊപ്പം ഒന്നര കിലോമീറ്റര്‍ കാറോടിച്ചു പോയതും വിവാദമായിരുന്നു.
Post Your Comments