ന്യൂഡൽഹി: അകാരണമായി പോലീസ് തലപ്പത്ത് നിന്ന് മാറ്റിയ സർക്കാരിന്‍റെ നടപടിക്കെതിരെ ടി.പി സെൻകുമാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. കതിരൂർ മനോജ് വധക്കേസിൽ ഉൾപ്പെടെ പല കേസിലും ഇടതു നേതാക്കൾക്കെതിരെ നടപടിയുമായി മുന്നോട്ടു പോയതാണ് തന്റെ സ്ഥാന ചലനത്തിന് കാരണം എന്ന് സെൻ കുമാർ ഹർജ്ജിയിൽ പറഞ്ഞിരുന്നു .
ജിഷ കേസിൽ ഉൾപ്പെടെ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തുനിന്ന് ടി പി സെൻകുമാറിനെ മാറ്റിയിരുന്നു.ജസ്റ്റിസ് മദൻ സി ലോക്കൂർ അദ്ധ്യക്ഷനായ ബഞ്ചാണ് കേസിൽ വിധി പറയുന്നത്. ഹരീഷ് സാൽവെ ആണ് സർക്കാരിന് വേണ്ടി വാദിക്കുന്നത്.
Post Your Comments