
ന്യൂഡൽഹി: ടി.പി സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയ സംസ്ഥാന സര്‍ക്കാര്‍ നടപടി റദ്ദാക്കുകയും തൽസ്ഥാനത്തു തിരികെ നിയമിക്കണമെന്നും സുപ്രീം കോടതിയുടെ വിധി. സുപ്രീം കോടതിയുടെ പരാമർശങ്ങൾ സംസ്ഥാനസർക്കാറിന് വൻതിരിച്ചടിയായിരിക്കുകയാണ്. സെൻകുമാർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെ സർക്കാരിന് പലപ്പോഴും കോടതിയുടെ വിമർശനം ഏൽക്കേണ്ടി വന്നിരുന്നു.
സുപ്രീം കോടതി കണ്ടെത്തിയ നിരീക്ഷണങ്ങൾ ഇപ്രകാരമാണ്.പൂറ്റിങ്ങല്‍ വെടിക്കെട്ടപകടം, ജിഷ കേസ് എന്നിവയിലെ പൊലീസിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സെന്‍കുമാറിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയത്. എന്നാൽ ഇതുമായി ബന്ധപ്പെട്ടാണ് സെൻ കുമാറിനെ മാറ്റിയതെങ്കിൽ സെന്‍കുമാറിനെ മാറ്റിയശേഷം കണ്ണൂരില്‍ ഒൻപത് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോയെന്ന് ദവെ സുപ്രീംകോടതിയിലെ വാദത്തിനിടെ ചോദിച്ചിരുന്നതു സുപ്രീം കോടതി ശരിവെച്ചു.
ഡിജിപിമാരെ നിയമിക്കുമ്പോൾ മിനിമം 2 വർഷം തൽസ്ഥാനത്ത് തുടരുന്നത് ഉറപ്പു വരുത്തണമെന്ന് 2006ല്‍ പ്രകാശ്സിങ് കേസില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മാറി വരുന്ന സര്‍ക്കാരുകളുടെ ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിക്കാതെ സ്വതന്ത്രമായും നീതിപൂര്‍വ്വമായും പ്രവര്‍ത്തിക്കുന്നതിന് ഇതാവശ്യമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.പൊലീസിന്റെ വീഴ്ച പരിഗണിച്ചാണ് സെൻകുമാറിനെ മാറ്റിയതെങ്കിൽ, ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തിയ സമരത്തെ തുടർന്ന് ഡിജിപിയെ മാറ്റിയോ എന്ന് കോടതി വിചാരണ വേളയിൽ പരിഹസിച്ചിരുന്നു.
ജസ്റ്റിസ് മദൻ ബി ലോക്കൂർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.അധ്യക്ഷനായ മദൻ ബി ലോക്കൂർ ആണ് വിധി പ്രസ്താവിച്ചത്.ടി.പി. സെൻകുമാറിന് ഇനി രണ്ടുമാസമേ സർവീസ് കാലാവധിയുള്ളു. ഈ രണ്ടു മാസം സെൻകുമാറിന് പൊലീസ് മേധാവിയാകാൻ കഴിയും.സെൻകുമാറിനോട് സംസ്ഥാന സർക്കാർ മോശമായാണ് പെരുമാറിയതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
Post Your Comments