ചാര്‍മിനാര്‍: സൗദിയിലെ തൊഴിലുടമയ്ക്ക് യുവതിയെ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റു. ഈ വര്‍ഷം ജനുവരി 21 ന് വീട്ടുവേലയ്ക്ക് സൗദിയിലേക്ക് അയയ്ക്കപ്പെട്ട സല്‍മാ ബീഗം എന്ന 39 കാരിയാണ് ഏജന്റുമാരുടെ പുതിയ ഇര.
ഇവരെ കയറ്റി അയച്ച നാട്ടുകാരായ അക്രം, ഷാഫി എന്നീ ഏജന്റുമാരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത് ടൈംസ് ഓഫ് ഇന്ത്യയാണ്. .
മാതാവിനെ മൂന്ന് ലക്ഷം രൂപയ്ക്ക് തൊഴിലുടമയ്ക്ക് വിറ്റിരിക്കുകയാണെന്നാണ് ഹൈദ്രബാദ് സ്വദേശിനി സമീന ആരോപിക്കുന്നത്. സൗദിയിലെ തൊഴിലുടമയെ വിവാഹം കഴിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇയാള്‍ ശാരീരിക പീഡനം ആരംഭിച്ചിട്ടുള്ളതായും പറഞ്ഞു. അനേകം പരാതികളും അപേക്ഷകളും സമര്‍പ്പിച്ചിട്ടും അക്രത്തിനും ഷാഫിക്കും എതിരേ നടപടിയെടുക്കാന്‍ കാഞ്ചന്‍ബാഗ് പോലീസ് തയ്യാറാകുന്നില്ലെന്നും ഒരിക്കല്‍ അക്രം പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്യുക പോലും ഉണ്ടായെന്നും ആരോപിക്കുന്നുണ്ട്.
Post Your Comments