ദുബായ് : തങ്ങളുടെ രാജ്യത്തിലേയും രാജ്യത്തിന് പുറത്തുമുള്ള ജനങ്ങളെ സ്‌നേഹിക്കുകയും അവര്‍ക്കു വേണ്ടി ജീവന്‍ പണയപ്പെടുത്താന്‍ തയ്യാറാകുന്ന ഭരണാധികാരിയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. ജനങ്ങളോട് മാത്രമല്ല അദ്ദേഹത്തിന് കരുണ. പക്ഷി-മൃഗാദികളോടും ഈ അനുഭാവം ഉണ്ട്. ഇതിന് തെളിവായാണ് ഇപ്പോള്‍ ഈ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.
മുട്ടയിട്ട് അടയിരിക്കാന്‍ ഒരുങ്ങുന്ന തള്ളപ്പക്ഷിയെ സംരക്ഷിക്കാന്‍ വന്‍കിട പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷീദ് അല്‍ മക്തൂമിന്റെ നടപടിയാണ് ഇപ്പോള്‍ ലോകമെങ്ങും ഖ്യാതി പരത്തിയത്.
അബുദബി കിരീടാവകാശിയും യുഎഇ സൈന്യത്തിന്റെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയേദ് അല്‍ നഹ്യാനും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷീദ് അല്‍ മക്തൂമും ചേര്‍ന്ന് കഴിഞ്ഞയാഴ്ച വനമേഖലയിലേക്കു നടത്തിയ യാത്രയ്ക്കിടെയാണ് പദ്ധതിയുടെ നിര്‍മാണ മേഖലയില്‍ ഒരു പക്ഷി മുട്ടയിട്ടിരിക്കുന്നതു ശ്രദ്ധയില്‍ പെട്ടത്.
ഉടന്‍ തന്നെ പക്ഷിയേയും മുട്ടകളേയും സംരക്ഷിക്കാനായി പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം മറ്റൊരു മേഖലയിലേക്കു മാറ്റാന്‍ ഇവര്‍ ഉത്തരവിടുകയായിരുന്നു. ഉപപ്രധാനമന്ത്രി ലഫ് ജനറല്‍ ഷെയ്റ് സയിഫ് ബിന്‍ സയേദ് അല്‍ നഹ്യാന്‍ ഇതിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്. അമ്പതിനായിരത്തിലേറെ പേരാണ് വിഡിയോ കണ്ടത്. ഇരുനേതാക്കള്‍ക്കളുടെയെും കാരുണ്യത്തെ അഭിനന്ദിച്ചു കൊണ്ട് ആയിരങ്ങളാണ് സന്ദേശം അയച്ചിരിക്കുന്നത്
Post Your Comments