ദുബായി: ദുബായി മാളില്‍ രണ്ട് മണിക്കൂറോളം പവര്‍കട്ടുണ്ടായത് അധികൃതരേയും സന്ദര്‍ശകരേയും പരിഭ്രാന്തിയിലാഴ്ത്തി. പവര്‍കട്ട് സമയത്തെ ദൃശ്യങ്ങള്‍ സംഭവസമയം ഇവിടെയുണ്ടായിരുന്നവര്‍ പകര്‍ത്തിയത് അതിവേഗമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.
മാളിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്നവര്‍ ആശങ്കയോടെയാണ് പ്രതികരിച്ചത്. പലരും പുറത്തിറങ്ങാന്‍ നോക്കിയെങ്കിലും മാള്‍ ജീവനക്കാര്‍ അനുവദിച്ചില്ല. കൈയിലുണ്ടായിരുന്ന മൊബൈലിന്റെ വെളിച്ചമായിരുന്നു ആകെയുണ്ടായിരുന്ന ആശ്വാസം. ഈ സമയം ചിലര്‍ രംഗം ആസ്വദിച്ച് തമാശകളുമൊപ്പിച്ചു.
No electricity?? #Dubaimall pic.twitter.com/kUnwilkCbs
— Orayb Bubshait ♛ (@OraybBu) April 24, 2017
Post Your Comments