വീട്ടിൽ ദിവസവും വൈദ്യുതി ഇല്ലാതെ ആയാൽ എന്ത് ചെയ്യും? ബുദ്ധിമുട്ടായിരിക്കും അല്ലെ? അത്തരമൊരു ബുദ്ധിമുട്ട് സഹിച്ച് ഒടുവിൽ അതിനൊരു മാർഗവും കണ്ടെത്തിയിരിക്കുകയാണ് ശിവമോഗയിലെ ഒരു ഗൃഹനാഥൻ. ശിവമോഗ ജില്ലയിലെ മാങ്കോട് ഗ്രാമവാസിയായ എം ഹനുമന്തപ്പ, ദിവസവും ഇലക്‌ട്രിസിറ്റി ഓഫീസില്‍ എത്തിയാണ് കറി ഉണ്ടാക്കാനുള്ള തേങ്ങയും മസാലയും അരയ്ക്കുന്നത്.
മിക്സിയും ജാറം ഒന്ന് രണ്ട മൊബൈൽ ഫോണും ചാർജറുമായി അദ്ദേഹം ദിവസം മെസ്‌കോം ഓഫീസിൽ എത്തും. അടുക്കളയിൽ ആവശ്യമായ മസാലകൾ പൊടിക്കുകയും, തേങ്ങ അരയ്ക്കുകയും ചെയ്യും. ഫോണുകൾ കുത്തിയിടും. ഫോണിൽ ചാർജ് ആകുമ്പോൾ അദ്ദേഹം ഇവയെല്ലാം എടുത്ത് തിരിച്ച് വീട്ടിലേക്ക് നടക്കും. ഓഫീസിലെ ഉദ്യോഗസ്ഥർ എതിർത്ത് ഒന്നും പറയാറില്ല. വൈദ്യുതി മുടങ്ങുന്നത് പരിഹരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഹനുമന്തപ്പ കയറി ഇറങ്ങാത്ത ഓഫീസുകൾ ഇല്ല. കാണാത്ത അധികാരികൾ ഇല്ല. ഒരു ദിവസം മൂന്ന് മണിക്കൂർ മാത്രമാണ് ഹനുമന്തപ്പയുടെ വീട്ടിൽ വൈദ്യുതി ഉണ്ടാവുക.
Post Your Comments