ഇസ്ലാമാബാദ്: 18 മണിക്കൂറോളം പാകിസ്ഥാന്‍ ഇരുട്ടിലായി. സാങ്കേതിക തകരാര്‍ മൂലമാണ് 18 മണിക്കൂറോളം നീണ്ടുനിന്ന പവര്‍കട്ടില്‍ പാകിസ്ഥാന്‍ ഇരുട്ടിലായത്. ദക്ഷിണ പാകിസ്താനില്‍ ശനിയാഴ്ച രാത്രി 11.41നുണ്ടായ തകരാറാണ് ഞായറാഴ്ച പുലര്‍ച്ച രാജ്യമാകെ ഇരുട്ടിലാകാന്‍ കാരണമായത്. സംഭവത്തെ തുടര്‍ന്ന് ഏഴ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.
Read Also : വാട്‌സ് ആപ്പ് ഉപയോഗിയ്ക്കാന്‍ മുന്നോട്ടുവെച്ച പുതിയ നിബന്ധനകള്‍ വിവാദമായതോടെ വിശദീകരണവുമായി ഫേസ്ബുക്ക്
സിന്ധ് പ്രവിശ്യയിലെ ഗുഡ്ഡു താപവൈദ്യുത നിലയത്തിലെ ജീവനക്കാരെ ജോലിയിലെ അനാസ്ഥ ചൂണ്ടിക്കാണിച്ച് സസ്പെന്‍ഡ് ചെയ്തതായി കേന്ദ്ര വൈദ്യുതി കമ്പനി അറിയിച്ചു. ഒരു മാനേജരും ആറ് ജോലിക്കാരും ഉള്‍പ്പെടെ ഏഴ് പേരെയാണ് സസ്പെന്‍ഡ് ചെയ്തത്.
തലസ്ഥാനമായ ഇസ്ലാമാബാദ്, സാമ്പത്തിക കേന്ദ്രമായ കറാച്ചി, രണ്ടാമത്തെ വലിയ നഗരമായ ലാഹോര്‍ എന്നിവയുള്‍പ്പെടെ പാകിസ്താനിലെ എല്ലാ പ്രധാന നഗരങ്ങളും പൂര്‍ണ്ണമായി ഇരുട്ടിലായി.
Post Your Comments