യുഎഇ: പുതിയ ഫെഡറല്‍ ലാന്‍ഡ് ആന്റ് മാരിടൈം അതോറിറ്റി യുഎഇയിലെ സ്കൂള്‍ ബസുകള്‍ക്ക് മാനദണ്ഡങ്ങള്‍ പുറത്തിറക്കി. ഇനിമുതല്‍ മറ്റൊരു ആവശ്യത്തിനും സ്കൂള്‍ ബസുകള്‍ ഉപയോഗിക്കാന്‍ പാടില്ല. ബസുകളില്‍ സൂപ്പര്‍വൈസര്‍മാര്‍ നിര്‍ബന്ധമാണ്.
എഫ്ടിഎ സ്കൂള്‍ ബസുകളുടെ പ്രവര്‍ത്തനത്തിനായി എട്ട് പുതിയ മാനദണ്ഡങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. ഈ മാനദണ്ഡം സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് സ്വകാര്യസ്കൂളുകള്‍ക്കും ബാധകമാണ്. കൂട്ടികളുടെ യാത്രയ്ക്ക് വേണ്ടിയല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് സ്കൂള്‍ ബസ് ഉപയോഗിക്കാന്‍ പാടില്ല. പതിനൊന്ന് വയസില്‍ താഴെ പ്രായമുള്ള കുട്ടികളാണെങ്കില്‍ ഡ്രെെവറെ കൂടാതെ മേല്‍നോട്ടത്തിന് ഒരു സൂപ്പര്‍വൈസറും നിര്‍ബന്ധമാണ്.ഇരുപത്തിയഞ്ചിനും അന്പതിനും ഇടയില്‍ പ്രായമുള്ള ആളായിരിക്കണം സൂപ്പര്‍വൈസര്‍.കൂടാതെ അറബി സംസാരിക്കാനും അറിഞ്ഞിരിണം.
ബസില്‍ നിന്നും ഇറങ്ങുമ്പോഴും കയറുമ്പോഴും എല്ലാം കുട്ടികളെ സൂപ്പര്‍വൈസര്‍ സഹായിക്കണം. കുട്ടികള്‍ മാതാപിതാക്കളുടെ അടുത്ത് സുരക്ഷിതമായി എത്തുന്നു എന്ന് സൂപ്പര്‍വൈസര്‍ ഉറപ്പ് വരുത്തണം. ബസ് ഓടിതുടങ്ങും മുന്‍പ് എല്ലാ കുട്ടികളും സീറ്റുകളില്‍ ഇരുന്നു എന്ന് സൂപ്പര്‍വൈസര്‍ ഉറപ്പുവരുത്തണം. കുട്ടികളെകൊണ്ട് സീറ്റ് ബെല്‍റ്റ് ധരിപ്പിക്കുകയും വേണം. ബസിന്റെ സീറ്റെണ്ണത്തെക്കാള്‍ കൂടുതല്‍ കുട്ടികള്‍ ബസില്‍ യാത്രചെയ്യാന്‍ പാടില്ലെന്നും എഫ്ടിഎയുടെ പുതിയ മാനദണ്ഡങ്ങളില്‍ പറയുന്നു.
Post Your Comments