Latest NewsKeralaNews

മണിയുടെ പരാമർശം- ദേശീയ വനിതാ കമ്മീഷൻ ഇടപെടും- മണിയെ പുറത്താക്കണമെന്ന് ശോഭ സുരേന്ദ്രൻ

ഇടുക്കി: മന്ത്രി മണിയുടെ പെമ്പിളൈ ഒരുമൈ പ്രവർത്തകരോടുള്ള അപമാനകരമായ പരാമർശത്തിനെതിരെ ഇടുക്കിയിൽ ഹർത്താൽ തുടരുകയാണ്. ഇതിനിടെ ദേശീയ വനിതാ കമ്മീഷൻ പ്രശ്നത്തിൽ ഇടപെടണമെന്ന ബിജെപിയുടെ ആവശ്യം പരിഗണിച്ച വനിതാ കമ്മീഷൻ പ്രശ്നത്തിൽ ഇടപെടും.

കൂടാതെ ഇത്രയും സ്ത്രീവിരുദ്ധ പരാമർശം നടത്തിയ എം എം മണി രാജിവെക്കണമെന്ന് ശോഭാസുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇടുക്കിയിൽ പെമ്പിളൈ ഒരുമൈ പ്രവർത്തകരുടെ സമരം കൂടുതൽ ശക്തിപ്രാപിച്ചിരിക്കുകയാണ്.മന്ത്രിയുടെ രാജി വരെ സമരം തുടരുമെന്നും മന്ത്രി മാപ്പു പറയണമെന്നും പെമ്പിളൈ ഒരുമൈ പ്രവർത്തകർ ആവ്‌വശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button