NewsIndia

രക്താര്‍ബുദരോഗം ബാധിച്ചവർക്കും രോഗം ഭേദമായവർക്കുമായി ഒരു മാട്രിമോണിയൽ സൈറ്റ്

കോയമ്പത്തൂര്‍: രക്താര്‍ബുദരോഗ ബാധിതര്‍ക്കും രോഗം ഭേദമായവര്‍ക്കുമായി ഒരു മാട്രിമോണിയൽ സൈറ്റ്. രക്താര്‍ബുദം ബാധിച്ചവര്‍ക്കും രോഗം ഭേദമായവര്‍ക്കും ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനാണ് ഈ വെബ്‌സൈറ്റ്. വെബ്സൈറ്റിന്റെ ഉത്‌ഘാടനം ഇന്ന് കോയമ്പത്തൂരിൽ നടന്നു.

ക്യാന്‍സറിനെ ഭീതിയോടെ കാണുന്ന ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് ഇത്തരമൊരു സംരംഭം അനിവാര്യമായിരുന്നെന്ന് കോയമ്പത്തൂര്‍ കിഡ്‌നി സെന്ററിലെ ഓങ്കോളജിസ്റ്റ് ഡോ. ആര്‍. സുധാന്തിര കണ്ണന്‍ വ്യക്തമാക്കി. വിവാഹത്തിനായി ആഗ്രഹിക്കുന്ന രക്താര്‍ബുദ ബാധിതർക്കോ രോഗം ഭേദമായവർക്കോ അധികൃതരുമായി ബന്ധപ്പെടാം.

shortlink

Related Articles

Post Your Comments


Back to top button