ന്യൂഡല്‍ഹി: കാശ്മീരില്‍ പി.ഡി.പി നേതാവിനെ തീവ്രവാദികള്‍ വെടിവച്ചു കൊന്നു. പി.ഡി.പി ജില്ലാ പ്രസിഡന്റായ അബ്ദുള്‍ ഗനി ദറിനെ യാണ് തീവ്രവാദികൾ ആക്രമിച്ചതും വെടിവെച്ചു കൊന്നതും.ശ്രീനഗറിലേക്കുള്ള യാത്രാമദ്ധ്യേ തെക്കന്‍ കാശ്മീരിലെ പുല്‍വാമ ജില്ലയിലെ പിന്ഗ്ളാന് പ്രദേശത്ത് വച്ചാണ് അദ്ദേഹത്തിന്റെ വാഹനം തടഞ്ഞു നിറുത്തി തീവ്രവാദികൾ ആക്രമിച്ചത്. 2014ല്‍ പി.ഡി.പിയില്‍ ചേര്‍ന്ന അബ്ദുള്‍ ഗനി കോണ്‍ഗ്രസിനൊപ്പം പ്രവർത്തിക്കുകയായിരുന്നു.വെടിയേറ്റ ഗനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Post Your Comments