Latest NewsIndiaNews

വരുന്നൂ… പശുക്കള്‍ക്കും ആധാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഓരോ പശുക്കള്‍ക്കും അവയുടെ സന്തതികള്‍ക്കും ആധാര്‍ കാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യ-ബംഗ്‌ളാദേശ് അതിര്‍ത്തിയില്‍ പശുക്കടത്ത് വ്യാപകമാകുന്നതിനെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി സുപ്രീംകോടതിയില്‍ കേന്ദ്രം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പശുക്കള്‍ക്ക് ആധാര്‍ ഏര്‍പ്പെടുത്തുന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ഈ സമിതി ചില ശിപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അലഞ്ഞുതിരിയുന്ന പശുക്കളെ സംരക്ഷിക്കുന്ന കേന്ദ്രങ്ങള്‍ ഓരോ ജില്ലയിലും സ്ഥാപിക്കണമെന്നും ഇവക്ക് 500 പശുക്കളെയെങ്കിലും ഉള്‍ക്കൊള്ളാനുള്ള ശേഷി ഉണ്ടാകണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപേക്ഷിക്കപ്പെട്ട പശുക്കളെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്കായിരിക്കും. കറവ വറ്റിയ പശുക്കളെ സംരക്ഷിക്കാന്‍ വ്യവസ്ഥയുണ്ടാകണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button