പാലക്കാട്•കോൺഗ്രസിന്റെ ഉരുക്ക് കോട്ട എന്നറിയപ്പെടുന്ന പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിൽ നിന്നും വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവെച്ച് 40 ഓളം പ്രവർത്തകർ ബി. ജെ. പി. യിൽ ചേർന്നു. കാവുതിയാം പറമ്പ്, പടിഞ്ഞാക്കര , മുടുപ്പുള്ളി, ഞെട്ടിയോട് എന്നിവടങ്ങളിൽ നിന്നുള്ളവരാണ് പാർട്ടിയിൽ ചേർന്നത്.
പരുത്തുപ്പുള്ളി ജംഗ്ഷനിൽ നടത്തിയ സ്വീകരണ പൊതുയോഗത്തിൽ ഭാരതീയ ജനതാ പാർട്ടി സംസ്ഥാന സെക്രട്ടറിയും, പാലക്കാട് മുൻസിപ്പൽ വൈസ് ചെയർമാനുമായ ശ്രീ. സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു , പാലക്കാട് ജില്ലാ പ്രസിഡന്റ് അഡ്വ: ശ്രീ. ഇ.കൃഷ്ണദാസ് , തരൂർ മണ്ഡലം പ്രസിഡണ്ട് ശ്രീ. സി.എസ്.ദാസ് , മണ്ഡലം ജനറൽ സെക്രട്ടറിമാരായ ശ്രീ. കെ. സദാനന്ദൻ, കെ. ശ്രീകണ്ഠൻ, മണ്ഡലം സെക്രട്ടറി ശ്രീ. സന്തോഷ് ബമ്മണ്ണൂർ, സ്റ്റേറ്റ് കൗൺസിൽ മെമ്പർ ശ്രീ. ചിന്നപ്പൻ നായർ പഞ്ചായത്ത് കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പി.എൻ.സുരേഷ്, മണ്ഡലം പഞ്ചായത്ത് കമ്മററി പ്രസിഡന്റ് ശ്രീ. കമൽ ബാബു. തുടങ്ങിയവർ സംസാരിച്ചു.
കഴിഞ്ഞ മൂന്ന് വർഷക്കാലമായി ഒട്ടേറെ ജനോപകാരപ്രദമായ വികസനങ്ങൾ സമ്മാനിച്ച പ്രധാനമന്ത്രി ശ്രീ. നരേന്ദമോദി നയിക്കുന്ന കേന്ദസർക്കാരിന്റെ നേട്ടങ്ങളെ ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും, ഭീകരവാദത്തിനെതിരെ സന്ധിയില്ലാ യുദ്ധം ചെയ്ത് ദേശീയതയെ ഉയർത്തിപ്പിടിക്കുന്ന ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ കിട്ടിയ ഈ അവസരത്തെ തങ്ങളുടെ ഭാഗ്യമായി കാണുന്നു എന്നും,പുതിയതായി പാർട്ടിയിലേക്ക് വന്ന പ്രവർത്തകർ ഒന്നടങ്കം പറയുന്നു.
വരും ദിവസങ്ങളിൽ ഇനിയും നിരവധി പ്രവർത്തകർ മാറി വരുമെന്ന് ജിനുമോൻ, ബാൽജിത്ത്, മുരളി കാവുതിയാം പറമ്പ് എന്നീ പുതിയ പ്രവർത്തകർ പറഞ്ഞു. മണ്ഡലം സെക്രട്ടറി സന്തോഷ് ബമ്മണ്ണൂരിന്റെ നിരന്തരമായ ഇടപെടലുകളാണ് കൂട്ടത്തോടെയുള്ള ഈ പാർട്ടി മാറ്റത്തിന് വേഗം കൂട്ടിയത്.
Post Your Comments