Latest NewsNewsIndia

തമിഴ്കര്‍ഷകരുടെ സമരം പിന്‍വലിച്ചു

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തമിഴകര്‍ഷകര്‍ ഡല്‍ഹിയില്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഡല്‍ഹിയിലെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കര്‍ഷകര്‍ സമരം താല്‍ക്കാലികമായി നിര്‍ത്തിയത്. മാര്‍ച്ച് 14 നാണ് സമരം ആരംഭിച്ചത്.

ജന്ധര്‍മന്ദിറിലായിരുന്നു കഴിഞ്ഞ ഒന്നരമാസമായി പ്രതിഷേധം. വ്യത്യസ്ത പ്രതിഷേധരീതികൊണ്ട് സമരം ശ്രദ്ധേയമായിരുന്നു. തലയോട്ടികൊണ്ടുള്ള മാല കഴുത്തിലണിഞ്ഞും നഗ്നരായും പ്രതിഷേധിച്ച സമരക്കാര്‍ ഇന്നലെ മൂത്രം കുടിച്ചും പ്രതിഷേധിച്ചിരുന്നു. ഇതിനൊടുവിലാണ് സംസ്ഥാനസര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്.

ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചുവെന്നും പരിഹാരം കാണാമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button