റിയാദ്: സൗദി അറേബ്യയില്‍ തൊഴിലുടമ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഇന്ത്യന്‍ യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഹൈദരാബാദ് സ്വദേശിയും ഡ്രൈവര്‍ വിസയില്‍ സൗദി അറേബ്യയില്‍് എത്തിയയാളുമായ അബ്ദുള്‍ ഖാദറാണ് ചികിത്സയിലുള്ളത്.
75 ശതമാനം പൊള്ളലേറ്റ ഖാദറിനെ കിംഗ് അബ്ദുള്‍ അസീസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നില അതീവഗുരുതരമാണ്. തൊഴിലുടമയുടെ കുടുംബവുമായുള്ള തര്‍ക്കത്തെതുടര്‍ന്നാണ് ഇയാളെ ചുട്ടുകൊല്ലാന്‍ ശ്രമിച്ചതെന്നാണ് വിവരം.
2015 നവംബറില്‍ സൗദിയിലെത്തിയ അബ്ദുള്‍ ഖാദര്‍ ജോലി മതിയാക്കി തിരിച്ചുപോരാന്‍ ശ്രമിച്ചുവരുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ചിലാണ് അബ്ദുള്‍ ഖാദര്‍ നാട്ടിലേക്ക് അവസാനമായി വിളിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു. നാട്ടിലേക്ക് തിരിച്ചുപോരാനുള്ള ശ്രമത്തിലാണെന്നും എന്നാല്‍ സ്‌പോണ്‍സര്‍ സമ്മതിക്കുന്നില്ലെന്നും വിളിച്ചപ്പോള്‍ പറഞ്ഞിരുന്നുവത്രെ. കഴിഞ്ഞ ആറുമാസമായി ശമ്പളവും തൊഴിലുടമ കൊടുത്തിരുന്നില്ല. മാര്‍ച്ച് 31 നാണ് അബ്ദുള്‍ ഖാദര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന് അറിയിച്ചുകൊണ്ട് സഹോദരന് ഫോണ്‍സന്ദേശം വന്നത്.
ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന് വിവരങ്ങള്‍ കൈമാറി സഹായത്തിനായി കാത്തിരിക്കുകയാണ് ഹൈദരാബാദിലുള്ള അബ്ദുള്‍ ഖാദറിന്റെ ബന്ധുക്കള്‍.
Post Your Comments