മനില: തലവെട്ടുന്ന വീഡിയോകളുമായി ഭയപ്പെടുത്തുന്ന മുസ്ലീംതീവ്രവാദികളേക്കാള്‍ 50 മടങ്ങ് ക്രൂരനാകാന്‍ കഴിയുമെന്നും തീവ്രവാദികളെ ജീവനോടെ തിന്നാന്‍ മടിയില്ലെന്നും ഒരു രാഷ്ട്രത്തലവന്റെ പരസ്യപ്രഖ്യാപനം.
ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടേര്‍ട്ട് ആണ് തീവ്രവാദികള്‍ക്കെതിരേ ശക്തമായ മുന്നറിയിപ്പ് നല്‍കി രംഗത്തുവന്നത്. ദേശീയ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനിടെയാണ് ഫിലിപ്പൈന്‍സ് പ്രസിഡന്റിന്റെ പ്രഖ്യാപനം.
സൈന്യം തീവ്രവാദികളെ ജീവനോടെ പിടികൂടിയാല്‍ അവരെ പച്ചക്ക് തിന്നാന്‍ തനിക്ക് മടിയില്ലെന്നു പറഞ്ഞ ഡ്യുട്ടേര്‍ട്ട്, ഇതിന് ആവശ്യം കുറച്ചു ഉപ്പും വിനാഗിരിയും മാത്രമാണെന്നും പറഞ്ഞു. സൈന്യത്തിന് തീവ്രവാദികളെ പിടികൂടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ജീവനോടെ പിടികൂടിയാല്‍ തീവ്രവാദികളുടെ കരള്‍ താന്‍ പച്ചക്ക് തിന്നു കാണിക്കാമെന്നും പറഞ്ഞു.
ഫിലിപ്പൈന്‍സില്‍ മയക്കുമരുന്നുവേട്ടയുടെ ഭാഗമായി മയക്കുമരുന്നുമായി കാണുന്നവരെ പൊതുനിരത്തില്‍ വെടിവച്ചുകൊല്ലുന്ന നയം സ്വീകരിച്ചതിന്റെ പേരില്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു ഡ്യൂട്ടേര്‍ട്ട്. എങ്കിലും മയക്കുമരുന്നു വേട്ടയുമായി മുന്നോട്ടുപോകുമെന്നുതന്നെയാണ് പ്രസിഡന്റിന്റെ നിലപാട്.
മുന്‍പ്, ക്രിമിനലുകളോടെ യാതൊരു ദാക്ഷിണ്യവും കാണിക്കില്ലെന്നും താന്‍ കുറ്റവാളികളെ നേരിട്ട് കൊലപ്പെടുത്തിയിട്ടുണ്ടെന്നും ഡ്യുട്ടേര്‍ട്ട് പറഞ്ഞതും വിവാദമായിരുന്നു. ലഹരിമാഫിയയെയും മറ്റുകുറ്റവാളികളെയും ബൈക്കില്‍ കറങ്ങിനടന്നു കൊലപ്പെടുത്തി. അഴിമതിക്കാരെ ഹെലികോപ്റ്ററില്‍ നിന്ന് താഴേക്ക് തള്ളയിട്ടുമാണ് കൊലപ്പെടുത്തിയതെന്നായിരുന്നു പ്രസിഡന്റിന്റെ പ്രസ്താവന.
Post Your Comments