ഇടുക്കി: മൂന്നാറിലെ പെമ്ബിളൈ ഒരുമ കൂട്ടായ്മക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി വൈദ്യുതി മന്ത്രി എം.എം മണി. അടിമാലി ഇരുപതേക്കറില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.
സമരകാലത്ത് കുടിയും സകല വൃത്തികേടുകളും നടന്നിട്ടുണ്ടെന്നും ഒന്നാം മൂന്നാര്‍ ഒഴിപ്പിക്കല്‍ കാലത്ത് ദൗത്യസംഘതലവന്‍ സുരേഷ്കുമാറും മാധ്യമപ്രവര്‍ത്തകരും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ മദ്യപാനത്തിലായിരുന്നുവെന്നും എം.എം. മണി ആരോപിച്ചു.
നേരത്തെ ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെയും മണി രംഗത്തെത്തിയിരുന്നു. പാപ്പാത്തിചോലയിലെ കുരിശ് പൊളിച്ചത് അയോധ്യയിലെ പള്ളി പൊളിച്ചതിനു സമാനമാണെന്നും സബ് കലക്ടറെ ഊളമ്ബാറക്ക് വിടണമെന്നുമായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.
എന്നാല്‍ പൊമ്ബിളൈ ഒരുമയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി മണി മാപ്പ് പറയുന്നതു വരെ സമരം നടത്തുമെന്ന് പൊമ്ബിളൈ ഒരുമൈ നേതാവ് ഗോമതി. മന്ത്രി നേരിട്ടെത്തി മാപ്പ് പറയുന്നതു വരെ മൂന്നാര്‍ റോഡില്‍ കുത്തിയിരുന്ന് സമരം നടത്തുമെന്ന് അവര്‍ വ്യക്തമാക്കി.
പാവപ്പെട്ട തോട്ടം തൊഴിലാളികളെ അപമാനിക്കുന്ന പരാമര്‍ശമാണ് മന്ത്രി നടത്തിയത്. തോട്ടം തൊഴിലാളികളെ കുറിച്ച് പറയാന്‍ മണിക്ക് എന്ത് യോഗ്യതയുണ്ടെന്നും ഗോമതി ചോദിച്ചു. സ്ത്രീത്വത്തെ അപമാനിക്കുകയാണ് മണി ചെയ്തതെന്നും ഗോമതി മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
Post Your Comments