NewsIndia

പശുക്കടത്ത് ആരോപണം ; യുവാക്കളെ മർദിച്ചത് മനേകാഗാന്ധിയുടെ എൻ.ജി.ഒ സംഘടനയുടെ പ്രവർത്തകർ

ന്യൂഡൽഹി: ഡല്‍ഹിയില്‍ പശുക്കടത്ത് ആരോപിച്ച് യുവാക്കളെ മര്‍ദ്ദിച്ചവര്‍ കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ എന്‍.ജി.ഒ പീപ്പിള്‍ ഫോര്‍ ആനിമല്‍സ് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണെന്ന് റിപ്പോർട്ട്. പീപ്പിള്‍ ഫോര്‍ ആനിമല്‍സ് ഭാരവാഹി ഗൗരവ് ഗുപ്തയാണ് സംഭവം പോലീസില്‍ അറിയിച്ചതെന്ന് ഡല്‍ഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ റാമില്‍ ബാനിയ വ്യക്തമാക്കി.യുവാക്കൾ കശാപ്പിനായി നിയമപരമായാണ് പോത്തുകളെ കൊണ്ടുപോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പതിനാല് പോത്തുകളുമായി കിഴക്കന്‍ ഗാസിയാപൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവാക്കൾക്ക് മർദ്ദനമേറ്റത്. മർദ്ദനമേറ്റവരെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനുള്ള നിയമപ്രകാരം മര്‍ദ്ദനത്തിനിരയായ യുവാക്കള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button