KeralaLatest NewsNews

മണി പവറും പവർ മണിയുമാണ് മൂന്നാറിലെ കയ്യേറ്റത്തിന് പിന്നിൽ- കുമ്മനം

 

ഇടുക്കി: മൂന്നാർ കയ്യേറ്റങ്ങളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ എം എം മണിയെ പരോക്ഷമായി വിമർശിച്ചും സർക്കാരിന് മറുപടി നൽകിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ.കയ്യേറ്റത്തിന് പിന്നിൽ മണി പവറും പവർ മണിയുമാണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.ഒപ്പം ദേവികുളം സബ് കളക്ടറെ സംഘിയായി മുദ്രകുത്തിയതിനെതിരെയും കുമ്മനം വിമർശിച്ചു.

സത്യത്തിനും നീതിക്കും വേണ്ടി പ്രവർത്തിക്കുന്നവരെ ആർഎസ്എസുകാരായി മുദ്രകുത്തി ഒറ്റപ്പെടുത്തുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമൻ ആർ എസ് എസ് കാരനാണെന്നുള്ള പ്രസ്താവന ആർ എസ് എസിനുള്ള അംഗീകാരം ആണെന്നും കുമ്മനം കൂട്ടിച്ചേർത്തു. സത്യസന്ധമായും ആത്മാർത്ഥതയോടും പ്രവർത്തിക്കുന്നവർ ആർ എസ് എസ് ആണെന്ന് മണി അംഗീകരിച്ചത് നല്ലത് എന്നും ജനങ്ങൾ കളക്ടർക്കൊപ്പം ഉണ്ടെന്നും കുമ്മനം കൊച്ചിയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button