കണ്ണൂര്‍• മുഖ്യമന്ത്രി പിണറായി വിജയനെ ഫോട്ടോഷോപ്പില്‍ ബിഷപ്പായി ചിത്രീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ആള്‍ക്കെതിരെ പോലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് കേളകം മണ്ഡലം പ്രസിഡന്റ് ജോബിന്‍ പാണ്ടംചേരിക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ക്രൈസ്തവ മതവിശ്വാസികളെയും മുഖ്യമന്ത്രി പിണറായി വിജയനെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പോസ്റ്റിട്ടതായി കാണിച്ച് കേളകം സ്വദേശിയും സി.പി.എം.പ്രവര്‍ത്തകനുമായ പൗലോസ് ഞാലുവേലില്‍ നല്കിയ പരാതിയിലാണ് കേളകം എസ്.ഐ.ടി.വി.പ്രദീഷ് കേസെടുത്തത്.
ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ ഉപയോഗിക്കുന്ന വസ്ത്രവും തലപ്പാവും ചേര്‍ത്ത് പിണറായിയുടെ മുഖം ഉള്‍പ്പെടുത്തിയാണ് പോസ്റ്റിട്ടത്.പോസ്റ്റ് ഷെയര്‍ ചെയ്ത് പലരും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. കടുത്ത ചുവപ്പ് നിറത്തിലുള്ള വസ്ത്രമാണ് പിണറായി ധരിച്ചിരുന്നത്. സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.
Post Your Comments