ഇസ്ലാമാബാദ് : ബിന്‍ലാദന്റെ പിന്‍ഗാമിയും അല്‍ഖ്വയ്ദയുടെ ഇപ്പോഴത്തെ മേധാവി അയ്മാന്‍ അല്‍ സവാഹിരി പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ സംരക്ഷണയില്‍ കറാച്ചിയിലുണ്ടെന്ന് റപ്പോര്‍ട്ട്. യു.എസ് വാര്‍ത്താമാധ്യമമായ ന്യൂസ് വീക്കാണ് ഇക്കാര്യം പുറത്തുവിട്ടത്.
2001 മുതല്‍ ഇയാള്‍ പാകിസ്ഥാന്റെ സംരക്ഷണയിലുണ്ടെന്നാണ് ന്യൂസ് വീക്കിന്റെ വെളിപ്പെടുത്തല്‍. അഫ്ഗാനിലെ യു.എസ് നടപടികളെ തുടര്‍ന്നാണ് ഇയാള്‍ പാകിസ്ഥാനില്‍ അഭയം ചേടിയിരിയ്ക്കുന്നത്.
സവാഹിരിയ്ക്കു പുറമെ ബിന്‍ലാദന്റെ മകന് ഹംസ ബിന്‍ലാദനും പാക് സംരക്ഷണയിലുണ്ടെന്ന് പറയുന്നു.
കഴിഞ്ഞ വര്‍ഷം യു.എസ് പാകിസ്ഥാനിലെ ഉള്‍പ്രദേശത്ത് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നിന്ന് സവാഹിരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
Post Your Comments