കളമശേരി: മന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുത്ത ചടങ്ങിനിടെ കടന്നൽ ഇളകി അമ്പതോളം പേർക്ക് കുത്തേറ്റു. കുസാറ്റ് ജീവനക്കാരുടെ സഹകരണ സംഘം ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് കടന്നലിളകിയത്. സ്റ്റേജിലുണ്ടായിരുന്ന ആർക്കും കുത്തേറ്റില്ല. സദസ്സിലും പരിസരത്തുമുണ്ടായിരുന്ന വിദ്യാർഥികൾക്കും ജീവനക്കാർക്കും മറ്റുമാണ് കുത്തേറ്റത്.
കുസാറ്റിലെ ഒരു ജീവനക്കാരനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് അലർജിയുള്ളതിനാലാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
പത്ത് വിദ്യാർഥികൾ എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സ നേടി. കുസാറ്റ് അമിനിറ്റി സെന്ററിന് സമീപം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം.
Post Your Comments