NewsIndia

തമിഴകത്തിന്റെ മാറ്റങ്ങൾ ബിജെപിക്ക് സ്വപ്‍നസാക്ഷാത്കാരം: മാർഗം സുഗമമാകുമ്പോൾ ലക്ഷ്യം വളരെ അടുത്ത് എന്ന സംതൃപ്തിയിൽ നേതൃത്വം

ചെന്നൈ: ഒ.പനീർസെൽവം വിഭാഗവും, പളനിസ്വാമി വിഭാഗവും ഒന്നിക്കാനായി കേന്ദ്രസർക്കാർ ഇടപെട്ടതോടെ തമിഴക രാഷ്ട്രീയം ചരിത്രപരമായ വീഴ്ചയിൽ നിന്ന് രക്ഷപെട്ടതായി വിലയിരുത്തൽ. ശശികല ജയിലിലായതോടെ തീരുമാനമെടുക്കാനാകാതെ നിന്ന സംഘത്തെ ഒ.പനീർസെൽവത്തെ മുൻനിർത്തി ശിഥിലമാക്കാനുള്ള നീക്കങ്ങൾ വിജയത്തിലെത്തുകയായിരുന്നു. തുടർന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസിലും മറ്റും നടന്ന റെയിഡുകളോടെ മുഖ്യമന്ത്രി പളനി സ്വാമിക്ക് ഭരണം നൽകാൻ കഴിയില്ലെന്ന തോന്നൽ പല എം.എൽ.എമാർക്കുമുണ്ടായി.

ഇതിനിടെ ആർ.കെ പുരം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായി. ആർ.കെ ദിനകരനെ സ്ഥാനാർത്ഥിയാക്കാനുള്ള മന്നാർഗുഡി മാഫിയയുടെ തീരുമാനം മറ്റുള്ളവരിൽ അതൃപ്‌തിയുളവാക്കി. ഇതിനിടെ വോട്ടർമാർക്ക് കൈക്കൂലി നൽകിയെന്ന ആരോപണം ഉയർന്നു. ഇതിനിടെ പളനിസ്വാമി പക്ഷത്തിലെ ഓരോരുത്തരെയായി തന്റെ പക്ഷത്തേക്ക് കൂട്ടാനായുള്ള പളനിസ്വാമിയുടെ നീക്കങ്ങൾ ഫലം കണ്ടു. ബിജെപിയെ ദേശീയതലത്തിൽ അംഗീകരിക്കണമെന്ന ഡിമാന്റ് പനീർസെൽവം മുന്നോട്ട് വെച്ചിരുന്നു. ഇതോടെ എഐഎഡിഎംകെ രാഷ്ട്രീയവും ബിജെപിയ്ക്ക് അനുകൂലമാകുകയാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഇത് ഗുണം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button