Latest NewsKeralaNews

വന്‍ കള്ളപ്പണം വെളിപ്പെടുത്തി ഗോകുലം ഗോപാലന്‍: കോടികള്‍ നികുതിയും പിഴയും ഒടുക്കേണ്ടി വരും

കൊച്ചി•കോടികളുടെ കണക്കില്‍പെടാത്ത വരുമാനം വെളിപ്പെടുത്തി ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍. 1100 കോടി രൂപയുടെ അനധികൃത പണം കൈവശമുള്ളതായി സമ്മതിച്ച് ഗോകുലം ഗ്രൂപ്പ് ആദായനികുതി വകുപ്പിന് സത്യവാങ്മൂലം നല്‍കി. പിഴയടയ്ക്കാന്‍ തയ്യാറാനിന്നും സത്യവാങ്മൂലത്തില്‍ കമ്പനി വ്യക്തമാക്കി.

നികുതിയിനത്തില്‍ 330 കോടി രൂപയോളം അടയ്ക്കേണ്ടിവരുമെന്നാണ് പ്രാഥമിക സൂചന.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഗോ​കു​ലം ഗ്രൂ​പ്പ് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ആ​ദാ​യ നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ശ്രീ ​ഗോ​കു​ലം ചി​റ്റ്‌​സ് ആ​ന്‍റ് ഫി​നാ​ന്‍​സി​ന്‍റെ കേ​ര​ള​ത്തി​ലെ വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ല​ട​ക്കം ഗോ​കു​ലം ഗ്രൂ​പ്പി​ന്‍റെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളി​ലും ഗോ​കു​ലം ഗോ​പാ​ല​ന്‍റെ വ​സ​തി​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ന്നു. ചെ​ന്നൈ ആ​സ്ഥാ​ന​മാ​യ ശ്രീ ​ഗോ​കു​ലം ചി​റ്റ്‌​സി​ന്‍റെ ചെ​ന്നൈ​യി​ലെ കേ​ന്ദ്ര ഓ​ഫി​സി​ലും ത​മി​ഴ്‌​നാ​ട്ടി​ലെ വി​വി​ധ ശാ​ഖ​ക​ളി​ലും ഇ​തി​നൊ​പ്പം പ​രി​ശോ​ധ​ന ന​ട​ന്നു. ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ ചെ​ന്നൈ ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ശ്രീ​ഗോ​കു​ലം ചി​റ്റ്‌​സി​ലെ നി​ക്ഷേ​പ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച മു​ഴു​വ​ന്‍ രേ​ഖ​ക​ളും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

ഗോ​കു​ലം ഗോ​പാ​ല​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ലൂ​രി​ലെ ഗോ​കു​ലം ഹോ​ട്ട​ലി​ലും കോ​ഴി​ക്കോ​ട്ടെ വ​ട​ക​ര​യി​ലെ വ​സ​തി​യി​ലും പ​രി​ശോ​ധ​ന ന​ട​ന്നു. സി​നി​മാ നി​ര്‍​മാ​ണ ക​മ്പ​നി​യു​ടെ ഓ​ഫി​സി​ലും ആദായനികുതി വകുപ്പ് കൊച്ചി യൂണിറ്റ് പരിശോധന നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button