Latest NewsIndia

പല്ലുപയോഗിച്ച് ആറ് ഇഷ്ടിക കൊണ്ടു പോകുന്ന യുവാവ്

പഞ്ചാബ് : പല്ലുപയോഗിച്ച് ആറ് ഇഷ്ടിക കൊണ്ടു പോകുന്ന യുവാവ് . പാകിസ്ഥാനിലെ പഞ്ചാബ് പ്രദേശത്തെ കെട്ടിട നിര്‍മാണ ജോലിക്കാരനായ സയ്യിദ് താഹിര്‍ (21) ആണ് വിചിത്രമായ അഭ്യാസം ചെയ്യുന്നത്. സ്‌കൂള്‍ പഠനം ഉപേക്ഷിച്ച യുവാവ് പിന്നീട് കെട്ടിട നിര്‍മാണ മേഖലയിലേക്ക് കടക്കുകയായിരുന്നു. അവിടെ വെച്ചാണ് താഹിര്‍ തന്റെ കഴിവ് തിരിച്ചറിഞ്ഞത്. ആദ്യം തമാശയ്ക്ക് ഒരു ഇഷ്ടിക പല്ലില്‍ വെച്ച് നോക്കിയപ്പോള്‍ അത്ഭുതം തോന്നിയെന്നും പിന്നീട് കൂടുതല്‍ പരിശീലനം നേടിയാണ് ഇത്രയും ഇഷ്ടിക വെക്കാനും കൊണ്ടുനടക്കാനും കഴിഞ്ഞതെന്നും താഹിര്‍ വ്യക്തമാക്കി.

ആദ്യം ഒരു ഇഷ്ടിക എടുത്ത് പല്ലില്‍ വെച്ച് ബാലന്‍സ് ചെയ്ത ശേഷമാണ് ബാക്കിയുള്ള ഇഷ്ടികകള്‍ വെക്കുന്നത്. നിലവില്‍ എട്ട് ഇഷ്ടിക വരെ യുവാവ് പല്ലില്‍ കൊണ്ട് പോകും. പല്ലില്‍ എടുത്ത് വെക്കാന്‍ വേണ്ടി മാത്രം യുവാവ് കൈ ഉപയോഗിക്കുന്നുണ്ട്. പിന്നീട് ബാലന്‍സ് കിട്ടിയ ശേഷം തൊടുക പോലും ചെയ്യാതെ പല്ലില്‍ ആറ് ഇഷ്ടിക കൊണ്ട് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button