കാസര്‍ഗോഡ്: കളിക്കുന്നതിനിടെ കഴുത്തില്‍ ഷാള്‍ കുരുങ്ങി പത്തുവയസുകാരിക്ക് ദാരുണാന്ത്യം.മാറമ്പിള്ളി കുന്നുകര സുബൈറിന്റെയും ഹസീനയുടെയും മകള്‍ മെഹറുന്നിസ(10)യാണ് മരിച്ചത്. ഇളയ സഹോദരങ്ങളുമൊത്തു പറമ്പിൽ കളിക്കുമ്പോൾ ജനലിൽ മാതാവിന്റെ ഷാള്‍ ചുറ്റിക്കളിക്കുന്നതിനിടെ അബദ്ധത്തിൽ മെഹറുന്നീസയുടെ കഴുത്തിൽ ഷാൾ മുറുകുകയായിരുന്നു.
ശ്വാസം കിട്ടാതെ പിടഞ്ഞ മെഹറുന്നീസയെ കണ്ടു സഹോദരങ്ങൾ പെട്ടെന്ന് വീട്ടിൽ അറിയിക്കുകയും ഉടന്‍തന്നെ ആലുവ രാജഗിരി ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. എന്നാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു മെഹറുന്നിസ.
Post Your Comments