Latest NewsIndiaNews

ഡല്‍ഹിയില്‍ വേറിട്ട പ്രതിഷേധ രീതിയുമായി തമിഴ്‌നാട് കര്‍ഷകര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സമരം തുടരുന്ന തമിഴ്‌നാട് കര്‍ഷകര്‍ സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി പുതിയ പ്രതിഷേധരീതിയുമായാണ് കര്‍ഷകര്‍ ഇന്ന് എത്തിയത്.

മൂത്രം കുടിച്ചാണ് കേന്ദ്രസര്‍ക്കാരിനോടുള്ള തങ്ങളുടെ എതിര്‍പ്പ് അവര്‍ പ്രകടിപ്പിച്ചത്. വരള്‍ച്ചാ ദുരിതാശ്വാസം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. മാര്‍ച്ച് 15 നാണ് കര്‍ഷകര്‍ സമരം തുടങ്ങിയത്. നേരത്തെ തലയോട്ടികള്‍ തലയിലണിഞ്ഞും നഗ്നരായും കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ മൂലം കഷ്ടപ്പെടുന്ന തമിഴ്‌നാട്ടിലെ സര്‍ക്കാരില്‍ നിന്ന് പിന്തുണ കിട്ടാത്തതിനാല്‍ സമരം അവസാനിപ്പിക്കാന്‍ സമവായശ്രമങ്ങള്‍ ആയിട്ടുമില്ല. ഇതോടെയാണ് മൂത്രം കുടിച്ചുള്ള പ്രതിഷേധത്തിന് സമരക്കാരെ പ്രേരിപ്പിച്ചത്.

കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, വരള്‍ച്ച ദുരിതാശ്വാസം പ്രഖ്യാപിക്കുക, കാവേരി നദിയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുക എന്നീ ആവശ്യങ്ങളാണ് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ഉയര്‍ത്തുന്നത്. ഡി.എം.കെ, സി.പി.ഐ, മുസ്ലിം ലീഗ് പോലുള്ള തമിഴ്‌നാട്ടിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ കര്‍ഷക സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button