കൊൽക്കത്ത: ബാങ്ക് വിളി വിവാദത്തിൽ പെട്ട ഗായകൻ സോനു നിഗം രാജ്യം വിടണമെന്ന പുതിയ ആവശ്യവുമായി മുസ്ളീം മത പണ്ഡിതൻ സയ്യിദ് ഷാ അതെഫ് അലി അല്‍ ക്വാദെരി ആവശ്യപ്പെട്ടു. പശ്ചിമ ബംഗാള്‍ മൈനോറിറ്റി യുണൈറ്റഡ് കൗണ്‍സില്‍ വൈസ് പ്രസിഡന്റായ ക്വാദെരി സോനു നിഗമിനെ മൊട്ടയടിച്ച് ചെരിപ്പുമാല അണിയിക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ സ്വയം മൊട്ടയടിച്ച ഇനാം തുക തനിക്കു തരണമെന്ന് സോനു നിഗം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ബാങ്ക് വിളിക്കെതിരെ സംസാരിച്ചതു വഴി സോനു നിഗം മതവികാരം വ്രണപ്പെടുത്തിയെന്ന മത പണ്ഡിതൻ ആവർത്തിച്ചു. സോനു നിഗം മൊട്ടയടിച്ചു കഴുത്തില്‍ ചെരുപ്പ്മാല അണിയുകയും അതുമായി രാജ്യം ചുറ്റിയാൽ മാത്രമേ താൻ പത്തു ലക്ഷത്തിന്റെ ചെക്ക് കൊടുക്കുകയുള്ളെന്ന് ക്വാദെരി പറഞ്ഞു.
എന്നാൽ താന്‍ ബാങ്ക് വിളിക്കെതിരെയോ ഏതെങ്കിലും പ്രത്യേക മതത്തിനെതിരെയോ അല്ല മതവിശ്വാസം നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പിക്കുന്നതിനെതിരെയാണ് സംസാരിച്ചത് എന്ന് സോനു നിഗം വ്യക്തമാക്കി. തുടർന്ന് ഭരണ ഘടനാ ലംഘനം നടത്തിയ സോനു നിഗം രാജ്യം വിടണമെന്ന് മത പണ്ഡിതൻ ആവശ്യപ്പെടുകയായിരുന്നു.
Post Your Comments